ന്യൂഡൽഹി: കോഴിക്കോട് ദുരന്തത്തിനിരയായ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽനിന്ന് കണ്ടുകിട്ടിയ ബ്ലാക് ബോക്സ് ഞായറാഴ്ച ഡൽഹിയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ ) ലാബിൽ പരിശോധനയ്ക്കെത്തിച്ചു. വിമാനാപകടത്തിന്റെ കാരണങ്ങളും വിശദാംശങ്ങളും ബ്ലാക് ബോക്സ് പരിശോധനയിലൂടെയാണ് അറിയാനാവുക.