ന്യൂഡൽഹി: സി.പി.ഐ. നേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന. അടുത്തദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തുമെന്നും അതിനുശേഷം അദ്ദേഹം പാർട്ടിയിൽ ചേർന്നേക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

കനയ്യയെ കോൺഗ്രസിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പാർട്ടിയുടെ ഉന്നതതലത്തിൽ ഗൗരവമായ ചർച്ച നടക്കുകയാണെന്നും എന്നാൽ എങ്ങനെ, എപ്പോൾ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.