മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയ്ക്ക് എങ്ങനെ കനയ്യകുമാറിനെ പിന്താങ്ങാന്‍ സാധിച്ചുവെന്ന് ബി.ജെ.പി. മുംബൈ സിറ്റി യൂണിറ്റ് അധ്യക്ഷന്‍ ആശീഷ് ഷേലാര്‍.പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ ജെ.എന്‍.യു.വില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിനാണ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
 
അഫ്‌സല്‍ ഗുരുവിനെ രാജ്യദ്രോഹിയായി കണ്ടിരുന്ന ശിവസേന മലക്കംമറിഞ്ഞിരിക്കയാണെന്ന് ഷേലാര്‍ കുറ്റപ്പെടുത്തി.ഈയിടെ നാസിക്കില്‍ നടത്തിയ പ്രസംഗത്തില്‍ കനയ്യക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തതിന് ഉദ്ദവ് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു.