ന്യൂഡല്‍ഹി: കൈലാസ്-മാനസസരോവര്‍ യാത്രയ്ക്ക് മാര്‍ച്ച് 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍.
 
ചൊവ്വാഴ്ചയാണ് രജിസ്‌ട്രേഷന്‍ തുടങ്ങിയത്. ജൂണ്‍ എട്ടുമുതല്‍ സെപ്റ്റംബര്‍ എട്ടുവരെ രണ്ടു വഴികളിലൂടെയാണ് യാത്ര.
 
https://kmy.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിവരങ്ങള്‍ക്ക് ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക: 011-24300655.