എ. വിന്‍സെന്റ് സംവിധാനംചെയ്ത മുറപ്പെണ്ണിലും എം.ജി.ആര്. നായകനായ പെരിയിടത്ത് പെണ്ണിലും മികച്ച വേഷങ്ങളില്‍ അഭിനയിച്ചു. എന്നാല്‍, പിന്നീട് ഒതുങ്ങിക്കൂടേണ്ടിവന്നത് ഐറ്റം ഡാന്‍സുകളിലും ഗ്ലാമര്‍ വേഷങ്ങളിലുമായിരുന്നു. പ്രശസ്തിയിലുപരി സിനിമയെ ഉപജീവനമാര്ഗമായിക്കണ്ട ജ്യോതിലക്ഷ്മിക്കു മുന്നില്‍ ഐറ്റം ഡാന്‍സും മാദകരംഗങ്ങളും ഒരിക്കലും വിലങ്ങുതടിയുമായില്ല.
ഇത്തരം ഐറ്റം ഡാന്‍സുകള്‍ ചിത്രത്തിന്റെ വിജയത്തിന് പ്രധാന ഘടകമായിരുന്നു അക്കാലത്ത്. അതുകൊണ്ടുതന്നെ ജ്യോതിലക്ഷ്മിയെപ്പോലുള്ള നടികള്‍ക്ക് എന്നും തിരക്കോടു തിരക്കായിരുന്നുവെന്നും പഴയകാല സിനിമാപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. മുറപ്പെണ്ണില്‍ മികച്ചവേഷം ലഭിച്ചിട്ടും പിന്നീടങ്ങോട്ട് മലയാളസിനിമ ജ്യോതിലക്ഷ്മി എന്ന നടിയെ വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല.
മലയാളസിനിമയാണ് അവര്‍ക്ക് മികച്ച വേഷം നല്‍കിയത്. എന്നാല്‍, മലയാളസിനിമതന്നെയാണ് അവരെ ഏറ്റവും മോശമായി
നാലുമാസക്കാലമായി രക്താര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ജ്യോതിലക്ഷ്മി. ഷൂട്ടിങ് കഴിഞ്ഞു വരുമ്പോള്‍ തളര്‍ച്ചയും ശരീരവേദനയുമായിരുന്നു തുടക്കമെന്നും മരണമടുത്തെന്ന് അവര്‍ പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.അഭിനേതാക്കളായ ഷീല, ശിവകുമാര്‍, കാര്‍ത്തി, അനുരാധ, ഷക്കീല, അംബിക, കോവൈ സരള, നാസര്‍ തുടങ്ങി സിനിമാരംഗത്തുനിന്ന് നിരവധിപേര്‍ ടി.നഗറിലെ വസതിയിലെത്തി ജ്യോതിലക്ഷ്മിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു.