ന്യൂഡൽഹി: രണ്ടുമണിക്കൂറോളം നീണ്ട നാടകീയരംഗങ്ങൾക്കിടെ, ‘മീടൂ’ ലൈംഗികാരോപണക്കേസിൽ മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറുടെ മൊഴിയെടുത്തു. കേസിലെ പരാതിക്കാരിയായ മാധ്യമപ്രവർത്തക പ്രിയാ രമണിക്കെതിരേ നൽകിയ മാനനഷ്ടക്കേസിൽ അക്ബറിനെ ക്രോസ് വിസ്താരവും ചെയ്തു.

അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാലിന്റെ മുൻപിൽ ഹാജരായ അക്ബർ, രമണിയുടെ ആരോപണങ്ങൾ അപകീർത്തികരവും ദുരുദ്ദേശ്യത്തോടെയുള്ളതുമാണെന്ന് ആരോപിച്ചു.

രമണിയുടെ അഭിഭാഷക റെബേക്ക ജോണിന്റെ നേതൃത്വത്തിലായിരുന്നു ക്രോസ്‌വിസ്താരം. അക്ബർ പത്രാധിപരായിരുന്ന ‘ഏഷ്യൻ ഏജി’ൽ രമണി ജോലിയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം ചോദ്യങ്ങളോടും ‘എനിക്കോർമയില്ല’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

മീടൂ ആരോപണത്തെത്തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 17-ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച അക്ബർ, രമണിക്കെതിരേ അപകീർത്തിക്കേസ് കൊടുത്തിരുന്നു. കേസിലെ അടുത്തവാദം 20-ലേക്കുമാറ്റി.

Content Highlights:Journalist Priya Ramani's Allegations Defamatory, Mala Fide, MJ Akbar