ന്യൂഡൽഹി: ജെ.എൻ.യു.വിൽ സമരം തിളച്ചുമറിയവേ കേന്ദ്രസർക്കാർ നിയോഗിച്ച മൂന്നംഗസമിതി ബുധനാഴ്ച വിദ്യാർഥിയൂണിയൻ ഭാരവാഹികളുമായി ചർച്ചനടത്തും. അതേസമയം, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്ന്‌ പിന്മാറില്ലെന്ന് യൂണിയൻ ഭാരവാഹികൾ ചൊവ്വാഴ്ചയും ആവർത്തിച്ചു. കഴിഞ്ഞദിവസം പോലീസ് നടപടിയിൽ പ്രതിഷേധംതുടരവേ, വിദ്യാർഥികളുമായി കേന്ദ്രസമിതി നടത്തുന്ന ചർച്ചയെ ആശ്രയിച്ചായിരിക്കും സമരത്തിന്റെ ഭാവി.

ആവശ്യങ്ങൾ അംഗീകരിക്കാൻ ഇനിയൊരു പത്തുതവണകൂടി വേണ്ടിവന്നാൽ പാർലമെന്റ് മാർച്ച് നടത്തുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

Content Highlights: JNU talks central government