ന്യൂഡൽഹി: ഹോസ്റ്റൽഫീസ്‌ വർധനയ്ക്കെതിരായ സമരവുമായി ജവാഹർലാൽ നെഹ്രു സർവകലാശാലാ (ജെ.എൻ.യു.) വിദ്യാർഥികൾ മുന്നോട്ട്‌. ഫീസ്‌ വർധന പിൻവലിക്കാതെ ഇത്തവണത്തെ സെമസ്റ്ററിന്‌ രജിസ്റ്റർ ചെയ്യില്ലെന്നാണ്‌ വിദ്യാർഥികളുടെ നിലപാട്‌. ഇതേത്തുടർന്ന്‌ രജിസ്‌ട്രേഷൻ തീയതി ബുധനാഴ്ചവരെ നീട്ടി.

ആദ്യം ഈമാസം ഒന്നുമുതൽ അഞ്ചുവരെയായിരുന്നു രജിസ്‌ട്രേഷൻ തീയതി. എന്നാൽ, സെർവർ മുറി തകർത്തതോടെ 12 വരെ നീട്ടി. വിദ്യാർഥികൾ രജിസ്‌ട്രേഷൻ ചെയ്യാത്തതിനാൽ വീണ്ടും നീട്ടുകയായിരുന്നു. വിദ്യാർഥികൾ രജിസ്റ്റർ ചെയ്താൽ മാത്രമേ ക്ലാസുകൾ തുടങ്ങാൻ കഴിയൂ.

Content Highlights: jnu students strike continues