ന്യൂഡൽഹി: നിങ്ങളുടെ കുട്ടികളെ ഓക്സ്ഫഡിലേക്കോ കേംബ്രിജിലേക്കോ അയക്കാൻ കഴിയുന്ന നേതാക്കൾക്കാണ് വോട്ട് നൽകേണ്ടതെന്നും അല്ലാതെ അയോധ്യയിലേക്കും കുംഭമേളയിലേക്കും അയക്കുന്നവർക്കല്ലെന്നും ഗുജറാത്ത് എം.എൽ.എ.യും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. എ.എ.പി.യുടെ കിഴക്കൻ ഡൽഹിയിലെ സ്ഥാനാർഥി അതിഷിക്കുവേണ്ടി ഓൾഡ് സീമാപുരിൽ നടത്തിയ പ്രസംഗത്തിലാണ് മേവാനിയുടെ പരാമർശം.

“നമ്മുടെ അടുത്ത തലമുറയെ കുംഭമേളയിലേക്കോ അയോധ്യയിലേക്കോ അല്ല അയക്കേണ്ടത്, മറിച്ച് അതിഷി പഠിച്ച ഓക്സ്ഫഡിലേക്കോ, കേംബ്രിജിലേക്കോ ആണ് എന്ന് നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ അതിഷിയുടെ പ്രവർത്തനം ഒരു മാതൃക സൃഷ്ടിച്ചു, ഗുജറാത്തിൽ ഒരിടത്തും കാണാൻ കഴിയാത്ത മാതൃക” -മേവാനി പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന ആറാംഘട്ട തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥി ഗൗതംഗംഭീറും കോൺഗ്രസിന്റെ അർവീന്ദർ സിങ് ലൗവ്‌ലിയും എ.എ.പി.യുടെ അതിഷിയുമാണ് കിഴക്കൻ ഡൽഹിയിൽ ഏറ്റുമുട്ടുന്നത്.

content highlights: Jignesh mevani, BJP, AAP