റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 64.39 ശതമാനം പോളിങ്. 20 നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി.

ഗുമലയിലെ സിസയ് മണ്ഡലത്തിലെ 36-ാം നമ്പർ ബൂത്തിൽ ആയുധം തട്ടിയെടുക്കാൻ ശ്രമിച്ചവർക്കെതിരേ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ബൂത്തിലെ വോട്ടെടുപ്പ് മാറ്റി വെച്ചതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വിനയ് കുമാർ ചൗബേ പറഞ്ഞു. വെടിവെപ്പിൽ പ്രതിഷേധിച്ച് നാട്ടുകാർ നടത്തിയ കല്ലേറിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ചായ്ബാസ മണ്ഡലത്തിൽ ബസിന് മാവോവാദികൾ തീയിട്ടു.

തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്നു ഘട്ടങ്ങൾ 12, 16, 20 തീയതികളിൽ നടക്കും. 23-നാണ് വോട്ടെണ്ണൽ.

Content Highlights: Jharkhand election