ശ്രീനഗർ: മണ്ണിടിഞ്ഞതിനാൽ അടച്ചിട്ടിരുന്ന ജമ്മു-ശ്രീനഗർ ദേശീയപാത തുറന്നുകൊടുത്തു. ജമ്മുവിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഡിഗ്ഡോളിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഞായറാഴ്ചമുതൽ വഴിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന നൂറുകണക്കിന് ട്രക്കുകൾക്കും യാത്രക്കാർക്കും ഇതോടെ ആശ്വാസമായി. ഹിമപാതത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ഗതാഗതം നിലച്ച റോഡ് ശനിയാഴ്ച തുറന്നതിനു പിന്നാലെയായിരുന്നു ഞായറാഴ്ചത്തെ മണ്ണിടിച്ചിൽ.
കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് ജമ്മു-ശ്രീനഗർ ദേശീയപാത.
Content Highlights: Jammu - srinagar highway opened