ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ, പുൽവാമ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഷോപിയാനിലെ മെൽഹോറയിലും സൈനാപോറയിലും തിരച്ചിൽ നടത്തുകയായിരുന്നു സൈന്യം. ഒളിത്താവളം വളഞ്ഞതോടെ ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർത്തു. തിങ്കളാഴ്ച വൈകീട്ട് ഒരു ഭീകരനും ചൊവ്വാഴ്ച പുലർച്ചെ മറ്റെയാളും കൊല്ലപ്പെട്ടു.
പുൽവാമ ജില്ലയിലെ ഹാർകിപ്പോറയിലാണ് മറ്റൊരു ഏറ്റുമുട്ടൽ നടന്നത്. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ നടന്ന സ്ഥലങ്ങളിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Jammu and Kashmir terrorists