ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആക്രമണത്തിന് പാകിസ്താനി ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് നടത്തിയ ആസൂത്രണത്തെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്‌ള വിദേശ നയതന്ത്ര പ്രതിനിധികളോട് വിശദീകരിച്ചു. അമേരിക്ക, റഷ്യ, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളോടാണ് തിങ്കളാഴ്ച ഇക്കാര്യം വിശദീകരിച്ചത്. ബുധനാഴ്ച ജമ്മുവിലെ നഗ്രോടയിൽ ആക്രമണം നടത്താനുള്ള ജയ്ഷെയുടെ ശ്രമം സുരക്ഷാസേന തകർത്തിരുന്നു.

Content Highlights: Jammu and Kashmir Terror attack