ന്യൂഡൽഹി: ജമ്മുകശ്മീർ ജില്ലാ വികസന തിരഞ്ഞെടുപ്പിലെ ഗുപ്കാർ സഖ്യത്തിന്റെ വിജയത്തിനുപിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തി. ഗുപ്കാർ സഖ്യത്തിന്റെ വിജയം തനിക്ക് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ടെങ്കിലും കശ്മീരിനു പ്രത്യേക പദവി തിരിച്ചുകിട്ടുന്നതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും മെഹബൂബ വ്യക്തമാക്കി.

“കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കാതെ ഇനിയുള്ള ഒരു തിരഞ്ഞെടുപ്പിലും ഞാൻ മത്സരിക്കില്ല. സഖ്യത്തിൽ പലരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ ജമ്മുകശ്മീർ എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നുചേർന്നു. തിരഞ്ഞെടുപ്പിനെപ്പറ്റി മാത്രമല്ല ചർച്ച. കശ്മീരികൾക്ക് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാൻ വേണ്ടിയാണിത്’ -മുഫ്തി പറഞ്ഞു.

Content Highlights: Jammu and Kashmir Mehbooba Mufti