ന്യൂഡൽഹി: ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്ക്കെതിരായ വിശുദ്ധയുദ്ധം തുടരുമെന്ന് ഒരുകൊല്ലം മുമ്പേ ജെയ്ഷെ മുഹമ്മദ് പ്രതിജ്ഞയെടുത്തതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ട്. 2017 നവംബർ 27-ന് പാകിസ്താനിലെ ഒകാറ ജില്ലയിൽ േചർന്ന ജെയ്ഷെയുടെ സമ്മേളനത്തിലായിരുന്നു പ്രതിജ്ഞ. 2000 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സംഘടനയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച സമ്മേളനം, മസൂദ് അസ്ഹറിന്റെ നേതൃത്വത്തെയും വാഴ്ത്തി. പുൽവാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് അസ്ഹർ.

ജെയ്ഷെ നേതാക്കളായ അബ്ദുൾ റൗഫ് അസ്ഗർ, മുഹമ്മദ് മഖ്സൂദ്, അബ്ദുൾ മാലിക് താഹിർ എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു. ഇന്ത്യ-പാകിസ്താൻ സൗഹൃദമോ ഉഭയകക്ഷിവ്യാപാരമോ ‘ജിഹാദി’ന് അന്ത്യം കുറിക്കില്ല, യുവാക്കൾ ജീവത്യാഗം ചെയ്യാൻ സന്നദ്ധരായി നിൽക്കുന്നുണ്ടെന്നും അസ്ഹർ പ്രസംഗിച്ചു.

2018 ഫെബ്രുവരിയിൽ ജെയ്ഷെയുടെ ആറുദിന യോഗവും നടന്നു. ആ മാസം 10-നാണ് ജമ്മുകശ്മീരില സുഞ്ജുവൻ സേനാതാവളത്തിൽ ചാവേറാക്രമണം നടത്തി ജെയ്ഷെ അഞ്ച്‌ ഉദ്യോഗസ്ഥരെ വധിച്ചതെന്ന് റിപ്പോർട്ട് പറയുന്നു.

2018 മാർച്ചിൽ ജെയ്ഷെയുടെ സംഘം പാക് പഞ്ചാബിലെ സിയാൽകോട്ട് സന്ദർശിച്ച് 22 പേരെ ചാവേർസംഘത്തിലേക്ക് തിരഞ്ഞെടുത്തെന്നും റിപ്പോർട്ടിലുണ്ട്.

Content Highlights: Intelliogance say If India Pak Relation be normal Jaish e Muhammad continue its propaganda