ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക വളര്‍ച്ചനിരക്കില്‍ മാന്ദ്യം. സെപ്റ്റംബറില്‍ വളര്‍ച്ചനിരക്ക് 3.8 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് അഞ്ചുശതമാനമായിരുന്നു. ഉത്പാദനരംഗത്തെ കുറവാണ് വ്യാവസായിക വളര്‍ച്ചയെ പിന്നോട്ടടിച്ചത്.

ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള കാലയളവില്‍ വ്യാവസായിക വളര്‍ച്ച 2.5 ശതമാനം മാത്രമാണ്. 2016-2017 സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ ഇത് 5.8 ശതമാനമായിരുന്നു.

ഉത്പാദനമേഖലയിലെ വളര്‍ച്ച കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 5.8 ശതമാനമായിരുന്നത് സെപ്റ്റംബറില്‍ 3.4 ശതമാനമായി കുറഞ്ഞു. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 1.5 ശതമാനം മാത്രമാണ് ഉത്പാദനമേഖലയിലെ വളര്‍ച്ച. കഴിഞ്ഞവര്‍ഷം ഇത് 6.9 ശതമാനമായിരുന്നു.