ന്യൂഡൽഹി: രാജ്യത്ത് ലോക്‌ഡൗൺ ഏർപ്പെടുത്തില്ലെന്നും തീവണ്ടികൾ ഓടിക്കുന്നത് തുടരുമെന്നും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. ചൊവ്വാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്വന്തം നാട്ടിലേക്ക് മടങ്ങാൻ മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും തിരക്കുകൂട്ടുന്നത് ശ്രദ്ധയിൽപ്പെട്ടു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. മുമ്പത്തെപ്പോലെ തീവണ്ടികൾ ഓടുന്നത് തുടരും’ -ഗോയൽ പറഞ്ഞു.