ന്യൂഡൽഹി: മലയാളികൾക്ക് വിഷു ആശംസ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അശ്രാന്ത പരിശ്രമത്തിലൂടെ രാജ്യത്ത് ഭക്ഷ്യസുരക്ഷയും സമൃദ്ധിയും കൊണ്ടുവരുന്ന കർഷകരോട് എപ്പോഴും നന്ദിയുണ്ടായിരിക്കണമെന്ന് വൈശാഖി, വിഷു, രോംഗാലി ബിഹു, പുത്താണ്ട് പിറപ്പ് തുടങ്ങിയ വിളവെടുപ്പുത്സവങ്ങൾക്ക് ആശംസനേർന്ന് അദ്ദേഹം പറഞ്ഞു. കർഷകരെ ആദരിക്കാനുള്ള അവസരംകൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ശില്പിയും രാജ്യത്തിനും സമൂഹത്തിനുംവേണ്ടി ജീവിതമുഴിഞ്ഞുവെക്കുകയും ചെയ്ത ഡോ. ബി.ആർ. അംബേദ്‌കർ പകർന്നുതന്ന പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് രാഷ്ട്രപതി പറഞ്ഞു. വിഷുദിനമായ ചൊവ്വാഴ്ച അംബേദ്‌കറുടെ ജന്മദിനം കൂടിയാണ്. സാമൂഹിക അകലം പാലിക്കലിനു ഭംഗവരുത്താതെ അംബേദ്‌കർ ജയന്തി ആഘോഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Content Highlights: indian president wishing vishu