ന്യൂഡൽഹി: സമുദ്രാന്തർഭാഗത്തെ ശക്തി കൂട്ടുകയെന്ന ലക്ഷ്യവുമായി നാവികസേന 24 മുങ്ങിക്കപ്പലുകൾകൂടി സ്വന്തമാക്കുന്നു. ഇതിൽ ആറെണ്ണം ആണവാക്രമണ ശേഷി ഉള്ളതായിരിക്കുമെന്ന് സേന പാർലമെന്ററി സമിതിയെ അറിയിച്ചു.

നിലവിൽ നാവികസേനയ്ക്ക് 15 മുങ്ങിക്കപ്പലുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം ആണവാക്രമണശേഷിയുള്ളവയാണ്; ഐ.എൻ.എസ്. അരിഹന്തും ഐ.എൻ.എസ്. ചക്രയും. ഐ.എൻ.എസ്. ചക്ര റഷ്യയിൽനിന്ന് പാട്ടത്തിനെടുത്തതാണ്. നിലവിലുള്ള മുങ്ങിക്കപ്പലുകളിലേറെയും 25 വർഷമെങ്കിലും പഴക്കമുള്ളവയാണ്.

ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ചൈനീസ് നാവികസേന സാന്നിധ്യം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ നാവികസേന കൂടുതൽ മുങ്ങിക്കപ്പലുകൾ സ്വന്തമാക്കുന്നത്.

Content Highlights: Indian Navy Submarines