ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ ഷൂട്ടിങ് ലോകകപ്പിൽനിന്ന് രണ്ടു ഷൂട്ടർമാരെ വ്യോമസേന തിരിച്ചുവിളിച്ചു. രവികുമാർ, ദീപക് കുമാർ എന്നിവരോട് എത്രയും വേഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമുന്നിൽ റിപ്പോർട്ട് ചെയ്യാൻ വ്യോമസേനയുടെ കായിക നിയന്ത്രണ ബോർഡ് സെക്രട്ടറിയാണ് നിർദേശിച്ചത്.

ഓരോ ടൂർണമെന്റ് കഴിയുമ്പോഴും സാധാരണയുള്ള നടപടിക്രമം മാത്രമാണ് ഇതെന്ന് ഇരുവരും പ്രതികരിച്ചു. ജൂനിയർ വാറന്റ് ഓഫീസറായ രവി ഗ്രൗണ്ട് സ്റ്റാഫ് വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്. സർജന്റാണ് ദീപക്.

ഇന്റർനാഷണൽ ഷൂട്ടിങ് സ്പോർട് ഫെഡറേഷൻ വേൾഡ് കപ്പിൽ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് ഇരുവരും മത്സരിച്ചത്. ഇതിൽ ഫൈനൽ റൗണ്ടിലെത്താൻ ഇരുവർക്കും കഴിഞ്ഞിരുന്നില്ല.

content highlights: indian airforce, india pak