ന്യൂഡൽഹി: ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള വിമാനസർവീസുകൾ ജനുവരി എട്ടിന് പുനരാരംഭിക്കുമെന്ന് വ്യോമയാനമന്ത്രി ഹർദീപ്‌സിങ് പുരി വെള്ളിയാഴ്ച അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് സർവീസ് താത്കാലികമായി നിർത്തിവെച്ചിരുന്നത്.
ജനുവരി 23 വരെ ആഴ്ചയിൽ 15 വിമാനങ്ങൾ വീതമാകും യു.കെ. സർവീസ് നടത്തുകയെന്ന് മന്ത്രി അറിയിച്ചു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുമാത്രമാകും സർവീസ്. വിശദാംശങ്ങൾ വൈകാതെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
Content Highlights: India UK flight service