ന്യൂഡൽഹി: പാകിസ്താൻ വ്യോമസേനയെ ചെറുക്കുന്നതിനിടെ ഇന്ത്യയ്ക്ക് യുദ്ധവിമാനവും പൈലറ്റും നഷ്ടപ്പെട്ടത് രാജ്യത്തെ ആശങ്കയിലാക്കി. രാവിലെമുതൽ നിയന്ത്രണരേഖയിലെ ചില മേഖലകളിൽ ഇരുസേനകളും പരസ്പരമുള്ള വെടിവെപ്പ് നടത്തിയിരുന്നു. പന്ത്രണ്ടുമണിയോടെയാണ് ഇന്ത്യൻ പൈലറ്റിനെ പിടികൂടിയെന്ന പാകിസ്താന്റെ ഔദ്യോഗിക സ്ഥിരീകരണം എത്തിയത്.

രാവിലെ

10.05-കശ്മീരിലെ ബഡ്ഗാമിൽ ഇന്ത്യയുടെ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് സൈനികരടക്കം അഞ്ചുപേർ മരിച്ചു

11.47-പാകിസ്താൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു

11.49-ഇന്ത്യയുടെ രണ്ടു യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നും രണ്ടു പൈലറ്റുമാരെ പിടികൂടിയെന്നും പാകിസ്താൻ സൈനിക വക്താവ് പ്രഖ്യാപിക്കുന്നു

11.50- പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണവകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ഉന്നതതലസമിതിയോഗം വിളിക്കുന്നു

ഉച്ച

12.38- ജമ്മു, ലേ, ശ്രീനഗർ, അമൃത്സർ, ചണ്ഡിഗഢ് എന്നീ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

2.00- നിയന്ത്രണരേഖ (എൽ.ഒ.സി.)യിലെ രജൗറി, പൂഞ്ഛ്‌ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് താത്കാലിക അവധി പ്രഖ്യാപിച്ചു

2.01- പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

3.00- കര-നാവിക-വ്യോമ സേനാ മേധാവികളുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചർച്ച

3.15- ഇന്ത്യയുടെ മിഗ് യുദ്ധവിമാനം നഷ്ടപ്പെട്ടെന്നും പൈലറ്റ് തിരിച്ചെത്തിയില്ലെന്നും വിദേശകാര്യ വക്താവിന്റെ ഔദ്യോഗിക സ്ഥിരീകരണം

വൈകീട്ട്

4.00- വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മാധ്യമങ്ങളെ കാണുന്നു

4.30- വിമാനത്താവളങ്ങളിലെ താത്കാലിക വിലക്ക് പിൻവലിച്ചു

5.13- ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 21 പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികൾ സംയുക്ത പ്രസ്താവന ഇറക്കി

5.15- പാകിസ്താൻ നയതന്ത്രപ്രതിനിധിയെ വിളിപ്പിച്ച് ഇന്ത്യ പ്രതിഷേധമറിയിക്കുന്നു.

content highlights: india pak conflict