ന്യൂഡൽഹി: രാജ്യത്ത് 95 ദിവസത്തിനുള്ളിൽ 13 കോടി ഡോസ് വാക്സിൻ കുത്തിവെച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് ഏറ്റവും വേഗത്തിൽ വാക്സിനേഷൻ നടത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും മന്ത്രാലയം വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ അവസാനിച്ച കണക്കിൽ 13,01,19,301 ഡോസ് വാക്സിനാണ് നൽകിയത്. ഇത്രയും ഡോസുകൾ നൽകുന്നതിന് യു.എസ്. 101 ദിവസമെടുത്തപ്പോൾ ചൈന 109 ദിവസമാണെടുത്തതെന്നും മന്ത്രാലയം അറിയിച്ചു.