ന്യൂഡൽഹി: വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ രാജ്യത്ത് 1,32,364 പേർക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണനിരക്ക് 6.38 ശതമാനമാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 2,85,74,350 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,713 പേർ മരിച്ചു. ഇതോടെ ആകെ മരണം 3,40,702-ലെത്തി. രാജ്യത്തെ കോവിഡ് മരണനിരക്കിപ്പോൾ 1.19 ശതമാനമാണ്. 16,35,993 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 93.08 ശതമാനമാണ്.