ന്യൂഡൽഹി: ശനിയാഴ്ച 18,449 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,27,895 ആയി. 401 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 16,090 ആയി ഉയർന്നു.

2,02,607 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 3,09,140 പേർ സുഖപ്പെട്ടു. രോഗമുക്തിനിരക്ക് തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുപ്രകാരം 58 ശതമാനമാണിത്.