ന്യൂഡൽഹി: അതിർത്തിയിലെ സമാധാനത്തെ ആശ്രയിച്ചാണ് ചൈനയുമായുള്ള സ്വാഭാവിക ബന്ധമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്‌ള. ചൈനയുടെ പ്രതിനിധികളോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഏഷ്യാ സാമ്പത്തിക സംവാദ പരിപാടിയിൽ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

ചൈനയുമായി വാണിജ്യബന്ധം തുടരാനുള്ള പ്രവർത്തനങ്ങൾ ഇന്ത്യ തുടരും. എന്നാൽ, അതിന്റെ അന്തസ്സത്ത നിശ്ചയിക്കുന്നത് ഇരുരാജ്യവും തമ്മിലുള്ള പ്രശ്നപരിഹാരങ്ങളുടെ പുരോഗതി വിലയിരുത്തിയാണ്. അതിർത്തി തർക്കങ്ങളിലും സൈനിക പിന്മാറ്റത്തിലും ചില പുരോഗതികൾ കാണാനുണ്ട്. തുടർ നടപടികൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: India - China MEA