ന്യൂഡൽഹി: അതിർത്തിയിൽ സൈനിക സാന്നിധ്യം ലഘൂകരിക്കാനും സൈന്യത്തെ പൂർണമായി പിൻവലിക്കാനും ഇന്ത്യക്കൊപ്പം ചൈനയും ആത്മാർഥമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തിലുള്ള നടപടിക്രമങ്ങൾ സങ്കീർണമാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പത്രസമ്മേളനത്തിൽ പറഞ്ഞു.

അതിർത്തിത്തർക്കം പരിഹരിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ നയതന്ത്രതലത്തിലും സൈനികതലത്തിലും ചർച്ച തുടരുകയാണെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതിർത്തിയിൽനിന്ന് പൂർണമായ സൈനിക പിൻമാറ്റമാണ് ലക്ഷ്യം. ഇതിനായി അതിർത്തി ത്തർക്കങ്ങൾ ചർച്ച ചെയ്യുന്ന സംവിധാനത്തിന്റെയും സീനിയർ കമാൻഡർമാരുടെയും ചർച്ചകൾ പലവട്ടം നടന്നു. തുടർന്നുള്ള യോഗങ്ങൾ സമീപഭാവിയിൽ നടക്കുമെന്നും വിദേശ വക്താവ് പറഞ്ഞു.

Content Highlights: India-  China Ladakh