ന്യൂഡൽഹി: മേഖലയിൽ സുരക്ഷ ഉറപ്പാക്കുമെന്നും അനാവശ്യസംഭവവികാസങ്ങൾ ഉണ്ടാകാതെനോക്കുമെന്നും ഇന്ത്യയും ചൈനയും. അതിർത്തിത്തർക്കം കൈകാര്യംചെയ്യുന്ന ഏകോപനസംവിധാനത്തിന്റെ (ഡബ്ല്യു.എം.സി.സി.) വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് ധാരണ.

നയതന്ത്രതലത്തിലും സൈനികതലത്തിലും ചർച്ചകൾ തുടരാനും യോഗത്തിൽ തീരുമാനമായി.

ഇന്ത്യ-ചൈന യഥാർഥ നിയന്ത്രണരേഖയിൽനിന്ന് സൈനികപിൻമാറ്റം ചർച്ചചെയ്യുന്നതിനാണ് ഇരുവിഭാഗങ്ങളും കൂടിക്കാഴ്ചനടത്തിയത്. ഇന്ത്യൻ സംഘത്തെ വിദേശകാര്യമന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (ഈസ്റ്റ് ഏഷ്യാ വിഭാഗം)നവീൻ ശ്രീവാസ്തവയും ചൈനീസ് സംഘത്തെ വിദേശകാര്യമന്ത്രാലയത്തിലെ അതിർത്തിവിഷയങ്ങളിലെ ഡയറക്ടർ ജനറൽ വു ജിയാൻഘോയുമാണ് നയിച്ചത്.

സെപ്റ്റംബറിൽ രണ്ടുരാജ്യത്തെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ മോസ്കോയിൽെവച്ചുണ്ടാക്കിയ ധാരണകൾ നടപ്പാക്കാമെന്ന് ഇരുപക്ഷവും സമ്മതിച്ചു. പടിഞ്ഞാറൻ മേഖലയിലെ നിയന്ത്രണരേഖയിലെ അവസ്ഥ ഇരുവിഭാഗവും വിലയിരുത്തി.

Content Highlights: India China Border dispute