ന്യൂഡൽഹി: ദേശസുരക്ഷ, ഭീകരപ്രവർത്തനം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് ആവശ്യമെങ്കിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നികുതിസംബന്ധമായ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു ലഭ്യമാക്കാൻ ഉത്തരവ്. ദേശീയ അന്വേഷണ ഏജൻസി, ഇന്റലിജൻസ് ബ്യൂറോ, ക്യാബിനറ്റ് സെക്രട്ടറി തുടങ്ങിയവർക്ക് ആദായം, ആദായനികുതി റിട്ടേൺ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നികുതിവകുപ്പിന്‌ കൈമാറാം. ആദായനികുതിനിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പ് ഇതിനായി ഭേദഗതിചെയ്തു.

നിയമപ്രകാരം നികുതിവിവരങ്ങൾ ലഭിക്കുമെന്നതിനാൽ നികുതിദായകന് അക്കാര്യം ഇനി കോടതിയിൽ ചോദ്യംചെയ്യാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് നികുതിസംബന്ധമായ വിവരങ്ങൾ ശേഖരിക്കാൻ അധികാരമില്ലെന്ന വാദം പലകേസിലും ഉയരുന്നത് കണക്കിലെടുത്താണ് നിയമം ഭേദഗതിചെയ്തത്.

Content Highlights: Income Tax details terrorism