യുണൈറ്റഡ് നാഷൻസ്: അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) ഗവേഷണ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ ഗീതാ ഗോപിനാഥ് ഒഴിയുന്നു. ജനുവരിയിൽ ഹാർവാഡ് സർവകലാശാലയിലെ ജോലിയിൽ അവർ തിരികെ പ്രവേശിക്കും. ഹാർവാഡ് യൂണിവാഴ്സിറ്റി പ്രത്യേക പരിഗണനയോടെ നൽകിയ അവധിയിലാണ് ഗീതാ ഗോപിനാഥ് ഐ.എം.എഫിൽ സേവനമനുഷ്ഠിക്കുന്നത്.