ന്യൂഡൽഹി: ക്രിമിനൽക്കേസ് നേരിടുന്നവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിയന്ത്രിക്കാൻ കൂടുതൽ ശക്തമായ നിർദേശങ്ങളിറക്കി സുപ്രീംകോടതി. ക്രിമിനൽക്കേസുള്ളയാളെ സ്ഥാനാർഥിയാക്കിയാൽ 48 മണിക്കൂറിനകം അതിനുള്ള കാരണവും കുറ്റകൃത്യ പശ്ചാത്തലവും പ്രസിദ്ധപ്പെടുത്തണമെന്ന് രാഷ്ട്രീയപ്പാർട്ടികളോട് കോടതിയാവശ്യപ്പെട്ടു.
ഗുരുതര കുറ്റങ്ങൾ നേരിടുന്നവർ മത്സരിക്കുന്നതു തടയാൻ നിയമം കൊണ്ടുവരണമെന്ന 2018-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലെ നിർദേശങ്ങൾക്കു പുറമേയാണ് ആറെണ്ണംകൂടി പുറത്തിറക്കിയത്. അന്നത്തെ വിധി പാലിക്കപ്പെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി.നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ച് വ്യാഴാഴ്ച ഉത്തരവിറക്കിയത്.
ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ ആറുവർഷംവരെ മത്സരിക്കുന്നതിൽനിന്നു വിലക്കാൻ നിയമമുണ്ട്. എന്നാൽ, കുറ്റംചുമത്തപ്പെട്ടാൽതന്നെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തണമെന്ന ഹർജിയിലായിരുന്നു 2018-ൽ അഞ്ചംഗബെഞ്ചിന്റെ സുപ്രധാന വിധി.
ജയസാധ്യത മാത്രമല്ല, യോഗ്യതകൂടി പരിശോധിക്കണം
Content Highlights: If a candidate has criminal cases, that must be made public within 48 hours- Supreme Court