ന്യൂഡൽഹി: വവ്വാലുകളിൽനിന്ന് കൊറോണ വൈറസ് മനുഷ്യരിലേക്കു പകരാനുള്ള സാധ്യത തള്ളിക്കളഞ്ഞ് ഐ.സി.എം.ആർ. (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്).

1000 വർഷത്തിൽ ഒരിക്കൽമാത്രം സംഭവിക്കാനുള്ള വിദൂരസാധ്യതേയുള്ളൂവെന്നും ഐ.സി.എം.ആറിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ആർ. ഗംഗാഖേദ്‌കർ പറഞ്ഞു. കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലെ രണ്ടിനം വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തിയെന്ന ഐ.സി.എം.ആറിന്റെ പഠനറിപ്പോർട്ടിനോടു പ്രതികരിക്കുയായിരുന്നു അദ്ദേഹം.

വവ്വാലുകളിലുണ്ടായ ജനിതകമാറ്റം കാരണമാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നാണ് ചൈനയിൽ നടന്ന ഗവേഷണത്തിൽ കണ്ടെത്തിയതെന്ന് ഗംഗാഖേദ്‌കർ പറഞ്ഞു. വവ്വാലുകളിൽനിന്ന് വൈറസ് ഈനാംപേച്ചിയിലേക്കും അവയിൽനിന്ന് മനുഷ്യരിലേക്കും പകർന്നതാകാമെന്നാണ് ചൈനീസ് പഠനം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: ICMR says corona cannot be transmitted from bats to humans