ധർമശാല: തന്റെ പിൻഗാമിയെ തീരുമാനിക്കുന്നതു താൻ തന്നെയായിരിക്കുമെന്ന് ടിബറ്റൻ ആത്മീയഗുരു ദലൈലാമ. ടിബറ്റിൽ നിന്നുള്ളയാളായിരിക്കും അടുത്ത ലാമയെന്നും അദ്ദേഹത്തെ തങ്ങൾ തിരഞ്ഞെടുക്കുമെന്നും ചൈന കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

84-കാരനായ ദലൈലാമയുടെ പിൻഗാമിയാരെന്നതു സംബന്ധിച്ച് ചോദ്യമുന്നയിക്കേണ്ട സാഹചര്യമേ ഇല്ലെന്നും തനിക്കു 90 വയസ്സാകുമ്പോൾ പിൻഗാമിയെ വേണമോ വേണ്ടയോയെന്ന കാര്യം തീരുമാനിക്കുമെന്നും 2011-ൽ ദലൈലാമ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, പിൻഗാമിയെ തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ അവകാശമാണെന്നും ലാമയെ ഉദ്ധരിച്ച് ഹിമാചൽപ്രദേശിലെ ലാമയുടെ ഓഫീസ് അറിയിച്ചു.

ടിബറ്റിനെ സംബന്ധിച്ച് നിലവിലെ സ്ഥിതി അതേപടി തുടരുകയാണെങ്കിൽ, ചൈനയുടെ നിയന്ത്രണത്തിലല്ലാത്ത മറ്റൊരിടത്ത് താൻ ജനിക്കും. ഇതു യുക്തിപരമാണ്. മുൻഗാമി പൂർത്തിയാക്കാത്ത ജോലികൾ തുടരുകയാണു പിൻഗാമിയുടെ ഉത്തരവാദിത്വം -ലാമ പറഞ്ഞു.

Content Highlights: Dalai Lama, Successor