ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്തു കത്തിച്ചുകൊന്ന കേസിലെ നാലു പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് നടപടിക്കെതിരേ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാർ യാദവ്, എം.എൽ. ശർമ എന്നിവരാണ് രണ്ടു പൊതുതാത്പര്യ ഹർജികൾ സമർപ്പിച്ചത്.

സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കേസ് അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമമെന്നും ഹർജിയിൽ ആരോപിച്ചു.

Content Highlights: Hyderabad encounter Supreme Court