ന്യൂഡൽഹി: ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനൊന്നുകാരിയെ ആശുപത്രിയിലെ തൂപ്പുകാരൻ ലൈംഗികമായി ആക്രമിച്ചു. രോഹിണിയിലെ ഇ.എസ്.ഐ. ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് പ്രവേശിപ്പിച്ച കുട്ടിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. കരാർ തൊഴിലാളിയായ തൂപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം.
ഈ മാസം 13-നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ വേദന കൂടിയതിനെത്തുടർന്ന് നഴ്സിനെ അന്വേഷിച്ച് കുട്ടി വാർഡിനു പുറത്തേക്കിറങ്ങി. കുട്ടിയെ കണ്ട തൂപ്പുകാരൻ ബലമായി സ്റ്റാഫ് ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഈ വർഷം ഏപ്രിൽവരെ എല്ലാദിവസവും രണ്ടുകുട്ടികൾ വീതം പീഡനത്തിനിരയായെന്നാണ് പോലീസിന്റെ കണക്ക്. ഏപ്രിൽ മാസംവരെ 30,282 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം ഇതേസമയം ഇത് 894 ആയിരുന്നു.