ഗുവാഹാട്ടി: ബി.ജെ.പി. നേതാവ് ഹിമന്ദ ബിശ്വ ശർമ തിങ്കളാഴ്ച അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഗവർണർ ജഗദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി.യിൽനിന്നും സഖ്യകക്ഷികളിൽ നിന്നുമായി 13 മന്ത്രിമാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. 126 അംഗ അസം നിയമസഭയിൽ ബി.ജെ.പി.ക്ക് 60 അംഗങ്ങളാണുള്ളത്. സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് ഒമ്പതും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് ആറും അംഗങ്ങളുണ്ട്.

content highlights: himanta biswa sarma takes oath as assam chief minister