ലഖ്നൗ: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന സി.ബി.ഐ.യുടെ ആവശ്യത്തെത്തുടർന്ന് ഹാഥ്റസ് ബലാത്സംഗക്കൊലക്കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജനുവരി 27-ലേക്ക് മാറ്റി.

ഡിസംബർ പത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നാണ് നവംബർ 25-ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചിരുന്നത്. സെപ്റ്റംബർ 14-നാണ് 19 വയസ്സുള്ള പെൺകുട്ടിയെ നാലുപേർ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് മരിച്ചത്.

Content Highlights: Hathras case CBI