ന്യൂഡൽഹി: മുടങ്ങിക്കിടക്കുന്ന ഭവനപദ്ധതികൾ പൂർത്തിയാക്കാൻ 25,000 കോടി രൂപയുടെ നിധി (ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്-എ.ഐ.എഫ്.) രൂപവത്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സാമ്പത്തികമാന്ദ്യം നേരിടുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 14-ന്‌ പ്രഖ്യാപിച്ച ഭവനമേഖലാപാക്കേജിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തേജകപാക്കേജെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

തിരിച്ചടവ്‌ മുടങ്ങിയതുമൂലം നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിച്ചിട്ടുള്ളതും ദേശീയ കമ്പനിനിയമ ട്രിബ്യൂണലിന്റെ പരിഗണനയിലുള്ളതുമായ ഭവനപദ്ധതികളെക്കൂടി പാക്കേജിൽ ഉൾപ്പെടുത്താനാണ്‌ പുതിയ തീരുമാനം. ആദ്യത്തെ പാക്കേജ് ഈ വിഭാഗങ്ങൾക്കു ബാധകമായിരുന്നില്ല. ഇടത്തരം, മധ്യവരുമാനം വിഭാഗത്തിലുൾപ്പെട്ട പദ്ധതികൾക്കും 60 ശതമാനം പണി പൂർത്തിയായതും പണമില്ലാത്തതിനാൽ പണി മുടങ്ങിക്കിടക്കുന്നതുമായ ഭവനപദ്ധതികൾക്ക് 20,000 കോടി രൂപയുടെ നിധിയാണ് അന്ന് പ്രഖ്യാപിച്ചത്.

പദ്ധതി പ്രഖ്യാപിച്ചശേഷം വീടുവാങ്ങുന്നവരും സംഘടനകളും ഭവനനിർമാതാക്കളും മറ്റും സർക്കാരിനെ സമീപിച്ച്‌ ചർച്ചനടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി.

സഹായം ലഭിക്കുന്നത്

* മുടങ്ങിക്കിടക്കുന്ന 1600 നിർമാണപദ്ധതികൾക്ക്്്

* 4.58 ലക്ഷം ഭവനയൂണിറ്റുകൾക്ക്്

ഫണ്ടിൽനിന്നുള്ള സഹായം കിട്ടുന്നവർ

* തീർത്തും നഷ്ടത്തിലാവാത്തവിധം ആസ്തിയുള്ള പദ്ധതികൾ

* മധ്യവരുമാന ഭവനപദ്ധതികൾ

* റിയൽ എസ്റ്റേറ്റ് െറഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർചെയ്ത പ്രോജക്ടുകൾ(നിഷ്ക്രിയ ആസ്തി വിഭാഗത്തിൽ ഉൾപ്പെട്ടവയും കമ്പനിനിയമ ട്രിബ്യൂണലിനെ സമീപിച്ചവയും ഉൾപ്പെടെ).

* പൂട്ടലിന് വിധേയമായതായി പ്രഖ്യാപിച്ച (ലിക്വിഡേഷൻ) പദ്ധതികൾ ഉൾപ്പെടില്ല.

സഹായം ഇങ്ങനെ

* പദ്ധതികളുടെ നിർമാണം ഏതുഘട്ടത്തിൽ മുടങ്ങിയാലും അവ പൂർത്തിയാക്കാൻ ഘട്ടം ഘട്ടമായി സഹായം

* പണം നിർമാതാക്കൾക്ക്‌ മുൻകൂറായി നൽകില്ല

* മുംബൈയിൽ രണ്ടുകോടി രൂപവരെയും ഡൽഹി, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒന്നരക്കോടി രൂപവരെയും ചെലവുള്ള വീടുകൾ പൂർത്തിയാക്കാൻ സഹായം

* മറ്റുനഗരങ്ങളിൽ ഒരുകോടി രൂപവരെയുള്ള വീടുകൾ പൂർത്തിയാക്കാൻ സഹായം

* 30 ശതമാനമോ 50 ശതമാനമോ 60 ശതമാനമോ 70 ശതമാനമോ മുടങ്ങിയ പദ്ധതികൾക്ക് ബാക്കി തീർക്കാൻ ചെലവ്‌ വിലയിരുത്തിയായിരിക്കും സഹായം ഘട്ടംഘട്ടമായി നൽകുക

ഫണ്ടിന്റെ ഘടന

* പാക്കേജിൽ കേന്ദ്രസർക്കാർവിഹിതം 10,000 കോടിയായിരിക്കും. ബാക്കി എൽ.ഐ.സി.യുടെയും സ്റ്റേറ്റ് ബാങ്കിന്റെയും വിഹിതവും.

* എസ്.ബി.ഐ. കാപ്പിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡ് ആണ് ഫണ്ട് െൈകാര്യംചെയ്യുക

* ഫണ്ടിൽ പിന്നീട് മറ്റുബാങ്കുകളുംമറ്റും ചേർന്ന് വിപുലീകരിക്കും

* മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ എസ്‌ക്രോ അക്കൗണ്ട്‌സിലാണ് പണം നിക്ഷേപിക്കുക

Content Highlight: Govt approves Rs 25,000 cr fund to complete stalled housing projects