ന്യൂഡൽഹി: ദേശീയപാതകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ഫാസ്ടാഗ് വഴി ടോൾ നൽകുന്നത് നിർബന്ധമാക്കുന്നത് ഫെബ്രുവരി 15 വരെ നീട്ടിയതായി ഗതാഗതമന്ത്രാലയം അറിയിച്ചു. നേരത്തേ ജനുവരി ഒന്നുമുതൽ ഫാസ്ടാഗ് നിർബന്ധമാക്കാനാണ് തീരുമാനിച്ചിരുന്നത്.

ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഫാസ്ടാഗ് നൽകാത്ത വാഹനങ്ങളിൽനിന്ന് ഇരട്ടിത്തുക ഈടാക്കും. 2017 ഡിസംബർ ഒന്നിനു മുന്പ് ഇറങ്ങിയ വാഹനങ്ങൾക്കും ഇത് ബാധകമാണ്.