ന്യൂഡൽഹി: ഏപ്രിലിൽ വാക്സിൻ ഉത്സവം നടത്തിയെങ്കിലും ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

മോദി വാക്സിൻ ഫാക്ടറികളിലേക്ക് പോയി ഫോട്ടോകളെടുത്തു. എന്നിട്ടും അദ്ദേഹത്തിന്റെ സർക്കാർ, വാക്സിനായുള്ള ആദ്യ ഓർഡർ ജനുവരിയിലാണ് നൽകിയത്. അമേരിക്കയും മറ്റു രാജ്യങ്ങളും ഇന്ത്യൻ കമ്പനികൾക്ക് അതിനു വളരെമുമ്പ് ഓർഡർ നൽകി -പ്രിയങ്ക കുറിച്ചു. വാക്സിനേഷൻ കാര്യത്തിൽ യു.എസ്., യു.കെ., തുർക്കി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു പിന്നിലാണ് ഇന്ത്യ എന്നു വ്യക്തമാക്കുന്ന ഗ്രാഫും അവർ ട്വീറ്റ് ചെയ്തു.

content highlights: government celebrated tika utsav, but failed in vaccine distribution criticises priyanka gandhi