പനജി: വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് വധൂവരന്മാർക്ക് എച്ച്.ഐ.വി. പരിശോധന നിർബന്ധമാക്കാൻ ഗോവ സർക്കാർ തയ്യാറെടുക്കുന്നു. ഇതിന് നിയമംകൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ചൊവ്വാഴ്ച അറിയിച്ചു.

സംസ്ഥാന നിയമമന്ത്രാലയം ഇക്കാര്യം സൂക്ഷ്മമായി പരിശോധിക്കുകയാണ്. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഇതിനുള്ള ബിൽ നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും -റാണെ പറഞ്ഞു.

2016-ൽ സമാനമായ നിയമം കൊണ്ടുവരാൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചിരുന്നെങ്കിലും വിവിധ ഭാഗങ്ങളിൽനിന്നുള്ള എതിർപ്പു മൂലം വേണ്ടെന്നു വെക്കുകയായിരുന്നു.

Content highlights: Goa, HIV, marriage