ബഹ്റായിച്ച്: ഉത്തര്‍പ്രദേശില്‍ 15-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന് കെട്ടിത്തൂക്കി.

നന്‍പാറയിലാണ് സംഭവം. വെള്ളിയാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം ശനിയാഴ്ച ഗ്രാമത്തിനു പുറത്തെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാണുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

മുന്‍പും ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ഇത് പരാജയപ്പെട്ടതായും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

വ്യാപക പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്ന് ജോലിയില്‍ വീഴ്ചവരുത്തിയ നാല് പോലീസ് കോണ്‍സ്റ്റബിള്‍ മാരെ സസ്‌പെന്‍ഡ് ചെയ്തു.