ലഖ്‌നൗ: ഗംഗയെ മലിനമാക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നടപടി സ്വീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇതിൻറെ ഭാഗമായി നമാമി ഗംഗാ വകുപ്പ് കഴിഞ്ഞദിവസം വാരാണസിയിലെ രമണ മലിനജല സംസ്കരണ പ്ലാന്റിന് (എസ്.ടി.പി.) മൂന്നുകോടി രൂപ പിഴചുമത്തി. മാലിന്യം നീക്കം ചെയ്യുന്നതിലെ അപാകംമൂലം ഒരു കമ്പനിക്കെതിരേ നമാമി ഗംഗാ വകുപ്പ് എടുത്ത ഏറ്റവുംവലിയ നടപടിയാണിത്. പരിശോധനയിൽ കമ്പനി സർക്കാർ മാനദണ്ഡം പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിൻറെ ഭാഗമായി ഗംഗാ മിഷൻ വകുപ്പ് ഒൻപത് ടീമുകളായി തിരിഞ്ഞ് സംസ്ഥാനത്തൊട്ടാകെ അന്വേഷണം വ്യാപിപ്പിക്കും. ഇതുവരെ 12 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.

Content Highlights: Ganges UP