അഗർത്തല: ത്രിപുര മുൻമുഖ്യമന്ത്രി മാണിക് സർക്കാരിനെയും പ്രതിപക്ഷ ഉപനേതാവ് ബാദൽ ചൗധരിയെയും ഒപ്പമുണ്ടായിരുന്നവരെയും തെക്കൻ ത്രിപുരയിൽ ബി.ജെ.പി. പ്രവർത്തകർ ആക്രമിച്ചതായി പരാതി. മറ്റൊരു ആക്രമണത്തിൽ പരിക്കേറ്റ പാർട്ടിപ്രവർത്തകരെ കാണാൻ തിങ്കളാഴ്ച വൈകീട്ട് ശാന്തിർബസാറിലേക്ക് പോവുകയായിരുന്നു ഇരുവരും.

പോലീസുകാർ നോക്കിനിൽക്കേ ഒരുസംഘം ആളുകൾ ഇവരുടെ കാർ തടഞ്ഞു. കാറിൽ നിന്നിറങ്ങി നടന്ന തങ്ങൾക്കുനേരെ ആക്രമികൾ വെള്ളക്കുപ്പികളും മുട്ടകളും എറിഞ്ഞെന്ന് ബാദൽ ചൗധരി പറഞ്ഞു. സി.പി.എം. പൊളിറ്റ്ബ്യൂറോ സംഭവത്തെ അപലപിച്ചു.

സംഭവത്തിൽ ബി.ജെ.പി. പ്രവർത്തകർക്ക് പങ്കില്ലെന്നും അക്രമത്തിനുപിന്നിൽ സി.പി.എമ്മിന്റെ പഴയ അനുഭാവികളായിരിക്കുമെന്നും നിയമമന്ത്രി രത്തൻ ലാൽ നാഥ് പറഞ്ഞു.