ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി എയിംസ് അധികൃതർ. പനി ബാധിച്ച് ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡോ. മൻമോഹൻ സിങ് വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. രാവിലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സിങ്ങിനെ സന്ദർശിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച മൻമോഹൻ സിങ്ങിനെ സന്ദർശിച്ചിരുന്നു. വൈകീട്ട് ഒരുമണിക്കൂറോളം രാഹുൽ ആശുപത്രിയിൽ ചെലവിട്ടു.