ന്യൂഡൽഹി: ഇന്ത്യക്ക് ഉയർന്ന വളർച്ചാപാതയിലേക്കു തിരിച്ചുവരാനുള്ള വഴികാട്ടിയാണു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പൊതുബജറ്റെന്നു മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.

പുരോഗതിയിലേക്കു കുതിക്കുന്ന ഇന്ത്യക്കു രാഷ്ട്രീയ ദിശാബോധം നല്കുന്ന ബജറ്റാണിത്. ചെലവുകുറഞ്ഞ വീടുകൾക്കും ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇളവുകൾ നൽകുന്നത് ഉൾപ്പെടെ മധ്യവർഗത്തെയും നവ മധ്യവർഗത്തെയും ആകർഷിക്കുന്ന വിവിധ പദ്ധതികളുണ്ട്.

അടിസ്ഥാനസൗകര്യം, നിർമാണം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിക്ഷേപം ആകർഷിക്കാനും ബജറ്റിൽ ശ്രദ്ധിച്ചിട്ടുണ്ട്. 2014-19 കാലയളവിൽ മോദിയുടെ കീഴിൽ കൈവരിച്ച വളർച്ച വിപുലപ്പെടുത്തുന്നതിനുള്ള വഴികാട്ടിയാണു 2019-20-ലെ ബജറ്റ്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ഇന്ത്യ 7.3 ശതമാനം ശരാശരി വളർച്ച നേടിയെന്നതാണു പ്രധാനം- ജെയ്റ്റ്‌ലി ഫെയ്സ്ബുക്ക്‌ പോസ്റ്റിൽ കുറിച്ചു.

content highlights: former finance minister arun jaitley on union budget