ഷിംല: സി.ബി.ഐ. മുൻ മേധാവിയും മുൻ നാഗാലാൻഡ് ഗവർണറുമായ അശ്വനി കുമാറിനെ (70) ഷിംലയിലെ വസതിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മുൻ ഡി.ജി.പി. കൂടിയായ അദ്ദേഹം അല്പകാലമായി വിഷാദരോഗത്തിന്റെ ചികിത്സയിലായിരുന്നു. ഷിംലയിലെ ബ്രോഖോർസ്റ്റിലെ വസതിയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

2006 ഓഗസ്റ്റ് മുതൽ 2008 ജൂലായ് വരെയാണ് ഹിമാചൽപ്രദേശ് ഡി.ജി.പി.യായിരുന്നത്. 2008 ഓഗസ്റ്റ് മുതൽ 2010 നവംബർ വരെ സി.ബി.ഐ. ഡയറക്ടറായി. പിന്നീട് മണിപ്പുരിന്റെയും നാഗാലാൻഡിന്റെയും ചുമതലയുള്ള ഗവർണറായി. 1973 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. ഭാര്യയും ഒരു മകനുമുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)