ന്യൂഡൽഹി: കർഷക പ്രക്ഷോഭങ്ങൾക്ക് ഒരു വിദേശരാജ്യവും പിന്തുണ നൽകിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്‌സഭയെ അറിയിച്ചു.

കാനഡ, അമേരിക്ക, യു.കെ., ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ചില ഇന്ത്യൻ വംശജരുടെ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്ര്യൂഡോ സമരത്തെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെടുകയും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുന്നതിലുള്ള അതൃപ്തി കാനഡയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇതേത്തുടർന്ന്, കർഷകപ്രശ്നം പരിഹരിക്കാൻ ഇന്ത്യ എടുത്തിട്ടുള്ള ശ്രമങ്ങളെ കാനഡ സ്വാഗതം ചെയ്യുന്നുവെന്ന് കനേഡിയൻ സർക്കാർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ലോക് സഭയിൽ അറിയിച്ചു. സെയ്ദ് ഇംതിയാസ് ജലീൽ, അസദ്ദീൻ ഒവൈസി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

content highlights: Foriegn countries didnt extend solidarity towards Farmers Protest, says V Muraleedharan