പട്ന: ആധുനികരീതിയിൽ പെരുമാറുന്നില്ലെന്നാരോപിച്ച് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. ബിഹാറുകാരിയായ നൂറി ഫാത്തിമയാണ് സംസ്ഥാന വനിതാ കമ്മിഷനു പരാതി നല്കിയത്.
2015-ലായിരുന്നു നൂറി ഫാത്തിമയുടെയും ഇമ്രാൻ മുസ്തഫയുടെയും വിവാഹം. പിന്നീട് ഇവർ ഡൽഹിയിലേക്കു താമസംമാറി. നഗരത്തിലെ പെൺകുട്ടികളെപ്പോലെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതിന്റെപേരിലും നിശാപാർട്ടികളിൽ മദ്യപിക്കാത്തതിനും ദിവസവും ഇമ്രാൻ മർദിക്കാറുണ്ടായിരുന്നെന്ന് നൂറി പറയുന്നു.
ദിവസങ്ങൾക്കുമുൻപ് ഇമ്രാൻ വീട്ടിലെത്തി മുത്തലാഖ് ചൊല്ലിയെന്നും പരാതിയിലുണ്ട്. കമ്മിഷനു മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇമ്രാന് നോട്ടീസ് അയച്ചെന്ന് വനിതാകമ്മിഷൻ അധ്യക്ഷ ദിൽമാനി മിശ്ര പറഞ്ഞു.
ഓഗസ്റ്റ് ഒന്നിന് നിലവിൽവന്ന മുത്തലാഖ് നിയമപ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മൂന്നുവർഷംവരെ ജയിൽശിക്ഷ ലഭിക്കും.
Content highlights:For Not Becoming "Modern; Given Triple Talaq " Claims Bihar Woman