ബുലന്ദ്ശഹര്‍ (ഉത്തര്‍പ്രദേശ്): പ്രധാനമന്ത്രിപദത്തിലെത്തിയശേഷം നരേന്ദ്രമോദി ആദ്യമായാണ് പദവിക്കനുയോജ്യമായി പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബുലന്ദ്ശഹറില്‍ കിസാന്‍ യാത്രയ്ക്കിടെ പാക്അധീന കശ്മീരിലെ സൈനികനീക്കത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ആദ്യമായാണ് മോദിക്ക് പ്രധാനമന്ത്രിയെപ്പോലെ പ്രവര്‍ത്തിക്കാനായത്. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ മോദിക്ക് തന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പൂര്‍ണപിന്തുണയുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരിലെ പി.ഡി.പി. സര്‍ക്കാറുമായുള്ള എന്‍.ഡി.എയുടെ സഖ്യം തീവ്രവാദത്തിനുള്ള തുറന്ന വേദിയൊരുക്കിയിരിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.